ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു ഉടലും രണ്ട് തലയുമുള്ള കുഞ്ഞിന് ജന്മം നല്കി യുവതി. ബബിത അഹിവാര്‍ എന്ന 23 കാരിയാണ് ജില്ലാ ആശുപത്രിയില്‍ വെച്ച് രണ്ട് തലയുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച കുഞ്ഞിന് മൂന്ന് കൈകളുമുണ്ട്. നേരത്തെ നടത്തിയ സ്കാനിംഗില്‍ ഇരട്ടിക്കുട്ടിയാണെന്നായിരുന്നു കണ്ടെത്തിയത്. മധ്യപ്രദേശിലെ സുജ സ്വദേശികളായ ദമ്പതിമാരുടെ ആദ്യ കുഞ്ഞാണിത്.
3.3 കിലോ ഭാരമുള്ള കുഞ്ഞിന് രണ്ട് തലയും മൂന്ന് കൈകളുമാണ് ഉള്ളത്. ഭ്രൂണം ശരിയായ രീതിയില്‍ വളര്‍ച്ച പ്രാപിക്കാത്തതു കൊണ്ടാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സ്ഥിതി വഷളായതോടെ ഭോപ്പാലിലെ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പിതാവ് ജസ്വന്ത് അഹിവാര്‍ പറയുന്നത്. സാധാരണ നിലയില്‍ ഇത്തരം കുഞ്ഞുങ്ങള്‍ രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Discussion about this post