ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ മുളക്പൊടി ആക്രമണം. സെക്രട്ടേറിയേറ്റ് ചേംബറില്‍ നിന്ന് പുറത്തിറങ്ങിയ നിമിഷം തന്നെ മുളക് വാരി എറിയുകയായിരുന്നു. സംഭവത്തില്‍ ഡല്‍ഹിയിലെ നരയ്ന ഏരിയയില്‍ താമസിക്കുന്ന അനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനായി മൂന്നാം നിലയിലെ തന്റെ ചേംബറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കവെയായിരുന്നു മുളക് പൊടി ആക്രമണം. ആക്രമണത്തില്‍ കെജരിവാളിന്റെ കണ്ണട പൊട്ടി.
തെരഞ്ഞെടുപ്പ് സമയത്തും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ 4.30ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
Discussion about this post