ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഈ സാഹചര്യത്തില്‍ തന്നെ സഹായിക്കണമെന്ന് കെജരിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചില്ലി പൈസ താന്‍ സ്വന്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തനിക്കു വേണ്ടി തെരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. അനധികൃത കോളനികള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുമെന്ന കേന്ദ്രത്തിന്റെ വാക്ക് വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രജിസ്റ്റര്‍ ചെയതു തരുന്നതുവരെ ആരെയും വിശ്വസിക്കരുതെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ കോളനികളില്‍ താന്‍ കുടിവെള്ളം എത്തിക്കുകയും റോഡുകളും ഓടകളും നിര്‍മ്മിക്കുകയും ചെയ്തു. ഈ സമയം ഇവര്‍ എവിടെയായിരുന്നെന്നും അദ്ദേഹം തുറന്നടിച്ച് ചോദിച്ചു.