ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച സംയമനത്തിനും ക്ഷമയ്ക്കും പക്വതയ്ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന് കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞത്.
ജനങ്ങള്‍ക്ക് ദേശീയ വികാരത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല എന്നാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിച്ചതെന്ന് മോഡി പറഞ്ഞു. സുപ്രീം കോടതി നിലപാട് നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കാന്‍ കാരണമായി. ഈ ചരിത്ര വിധിയോട് കൂടി രാജ്യം പുതിയൊരു പാതയിലൂടെ ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ തുടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യവിധി രാജ്യചരിത്രത്തിലെ നാഴികക്കല്ലാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 9 നാണ് ആ ചരിത്ര വിധി വന്നത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും പള്ളി നിര്‍മ്മാണത്തിനായി അഞ്ചേക്കര്‍ സ്ഥലം നല്‍കാനും ഉത്തരവായിരുന്നു.
Discussion about this post