മുംബൈ: മഹാരാഷ്ട്രയിൽ തങ്ങൾക്ക് ഏത് നിമിഷം വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിജെപി ഇന്നലെ ഹാജരാക്കിയത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടേത് തെറ്റായ നീക്കമാണ്. തങ്ങൾക്ക് 165 പേരുടെ പിന്തുണയുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം, ദേവേന്ദ്ര ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാൻ ഈ മാസം മുപ്പത് വരെ സമയം അനുവദിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ശിവസേനയുടെ ആരോപണം.
നിലവിൽ 56 എംഎൽമാരാണ് ശിവസേനയ്ക്കുള്ളത്. കോൺഗ്രസിന് 44 എംഎൽഎമാരും, എൻസിപിക്ക് 54 എംഎൽഎമാരുമുണ്ട്. ഇതിൽ ആറുപേർ മാത്രമാണ് അജിത് പവാറിനൊപ്പം പോയതെന്നാണ് എൻസിപി പറയുന്നത്. രാവിലെ 11.30 മണിക്കാണ് സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത്.
Sanjay Raut, Shiv Sena: Sharad Pawar is a national leader. If BJP is trying to form govt, it will not happen. It is a wrong step taken by BJP & Ajit Pawar. 165 MLAs are with Shiv Sena, Congress & NCP. #Maharashtra pic.twitter.com/tBVTg0SfiQ
— ANI (@ANI) November 24, 2019