ലതീഹാര്‍: ജാര്‍ഖണ്ഡിലെ ലതീഹാറില്‍ മാവോയിസ്റ്റ് ആക്രമണം. എഎസ്ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. ചന്ദ്വ പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് പട്രോളിംഗ് നടത്തിയ പോലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായത്.
സംഘത്തിലുണ്ടായിരുന്ന ഒരു പോലീസുകാരന് പ്രാഥമിക കൃത്യത്തിന് പുറത്തുപോയതിനാല്‍ രക്ഷപ്പെടുകയും ചെയ്തു. പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആക്രമണത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അപലപിക്കുകയും ചെയ്തു.
അതേസമയം, ഛത്തീസ്ഗഢിലെ സുക്മയില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ബസ്തര്‍ വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടലുണ്ടായത്.
Discussion about this post