ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണ ബില്ലുമായി ബിജെപി എംപി ലോക്സഭയില്‍. അജയ് ഭട്ട് എംപിയാണ് കുട്ടികളുടെ എണ്ണം രണ്ട് മാത്രമായിരിക്കണമെന്ന് കര്‍ശന വ്യവസ്ഥ ചെയ്യുന്ന ‘ദി പോപ്പുലേഷന്‍ കണ്ട്രോള് ബില്‍ എന്ന സ്വകാര്യ ബില്ല്
വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചത്.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് യാതൊരു സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കരുതെന്നും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യത എടുത്തു കളയണമെന്നും ഒപ്പം ദമ്പതികള്‍ 50,000 രൂപ വരെ പിഴ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. ബില്ലിലെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ബില്‍ നിര്‍ദ്ദേശിക്കുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അജയ് ഭട്ട്, മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ പറയുന്ന ഭരണഘടനയുടെ 44ാം അനുഛേദം ഭേഗദതി ചെയ്യണമെന്നും നിര്‍ദേശിച്ചു. ഓരോ മതങ്ങളിലും വ്യക്തി ജീവിതം, ദത്തെടുക്കല്‍, പിന്തുടര്ച്ചാവകാശം തുടങ്ങിയവയില്‍ വ്യത്യസ്ത നിയമങ്ങളാണ് പാലിക്കുന്നത്. രാജ്യം ക്രോഡീകരിക്കുന്ന ഒരു ഏകീകൃത നിയമം ഒരിടത്തും പാലിക്കപ്പെടുന്നില്ല.
ഭരണഘടനാ ശില്പികള് വിഭാവനം ചെയ്തതുപോലെയല്ല കാര്യങ്ങള്‍. മാര്ഗദിര്ദേശക തത്വങ്ങളുടെ ഭാഗമായി സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയില്ല. ഏകരൂപ്യവും സമത്വവും സാമൂഹ്യ നീതിയും ഉറപ്പാക്കുന്നതിന് എത്രയും വേണം ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരികയാണ് വേണ്ടതെന്നും അജയ് ഭട്ട് ചൂണ്ടിക്കാട്ടി.
Discussion about this post