റാലേ: മതപരമായ കാരണങ്ങള്‍ പറഞ്ഞ് പ്രതിരോധ കുത്തിവെയ്പ്പ് നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്സ് പടര്‍ന്ന് പിടിക്കുന്നു. നോര്‍ത്ത കരോളീനയിലെ അഷ്വിലെ വാല്‍ഡ്രോഫ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് രക്ഷിതാക്കള്‍ പ്രതിരോധ കുത്തിവെയ്പ്പ് നിഷേധിച്ചതിനെ തുടര്‍ന്ന് ചിക്കന്‍പോക്സ് പടര്‍ന്ന് പിടിക്കുന്നത്.
നഴ്സറി മുതല്‍ ആറാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് അഷ്വില്ലെ. ഈ മാസത്തിന്റെ തുടക്കത്തില്‍ പന്ത്രണ്ട് കുട്ടുികള്‍ക്ക് അസുഖം പിടിപ്പെട്ടു കഴിഞ്ഞു. വെള്ളിയാഴ്ച്ചയോടെ മൊത്തം 36 പേര്‍ക്ക് ചിക്കന്‍ പോക്സ് പിടിപ്പെട്ടു.
20 വര്‍ഷം മുമ്പ് ചിക്കന്‍പോക്സിനെ പ്രതിരോധിക്കാന്‍ കുത്തിവെയ്പ്പ് നിലവില്‍വന്നതിന് ശേഷം ഇത്രയധികം പേര്‍ക്ക് രോഗം പിടിപെടുന്നത് ആദ്യമായാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ കണക്ക് പ്രകാരം 2 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരുടെ എണ്ണം മൂന്നിരട്ടിയായി.
സ്റ്റേറ്റിന്റെ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സ്കൂള്‍ തയ്യാറാണ്. എന്നാല്‍ കുത്തിവെയ്പ്പ് എടുക്കണോ വേണ്ടയോ എന്ന രക്ഷിതാക്കളുടെ തീരുമാനം സ്കൂളില്‍ എത്തുന്നതിന് മുന്‍പ് തന്നെ സംഭവിക്കുന്നതാണെന്നാണ് സ്കൂളിന്റെ വിശദീകരണം.
‘സംശയാതീതമായി പറയാം ചിക്കന്‍പോക്സിന് ഏറ്റവും നല്ല പ്രതിവിധി വാക്സിനേഷനാണ് ‘ നോര്‍ത്ത് കരോളിനയിലെ മെഡിക്കല്‍ ഓഫീസറായ ജെന്നിഫര്‍ മുല്ലെന്ഡോര് പറഞ്ഞു.
Discussion about this post