ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരിലെ മൂത്തുറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച നടന്നു. ആയുധമായി എത്തിയ സംഘം പട്ടാപ്പകല്‍ അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വര്‍ണ്ണം കൊള്ളയടിച്ചു. 25 കോടിയോളം വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കൊള്ള സംഘം കവര്‍ന്നത്.
ആറുപരേടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കവര്‍ച്ചാ സംഘം മുത്തൂറ്റ് ശാഖയില്‍ എത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വന്‍ കൊള്ള നടത്തിയത്.
സിസിടവി ദൃശ്യങ്ങളിലൂടെ അക്രമികള്‍ ആരാണെന്ന് വ്യക്തമായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.