ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ രാജ്യത്ത് ഇനി എസിക്കും ഫ്രിഡ്ജിനും വില കുതിച്ചുയരും. പുതിയ എനര്‍ജി ലേബലിംഗ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതോടെയാണ് രാജ്യത്ത് എസിക്കും ഫ്രിഡ്ജിനും വില വില ഉയരുകയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. പരമ്പരാഗത കൂളിംഗ് സംവിധാനത്തില്‍ നിന്ന് വാക്വം പാനലിലേക്ക് മാറ്റണമെന്നാണ് പുതിയ നിര്‍ദ്ദേശം.
ജനുവരിയില്‍ ഈ നിബന്ധന പ്രകാരം മാത്രമേ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് കഴിയൂ. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ് കംപ്രസര്‍ അടിസ്ഥാനമായ ഉല്‍പ്പന്നങ്ങളുടെ മാനദണ്ഡം മാറ്റുന്നത്. ഇത് 2020 ജനുവരിയോടെ നിലവില്‍ വരും. ഇതോടെ ഫൈവ് സ്റ്റാര്‍ റഫ്രിജറേറ്ററുകളുടെ വില 6000 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ 12-13 ശതമാനമാണ് വളര്‍ച്ച ഉണ്ടായത്. എസിക്കും വാഷിംഗ് മെഷീനുമാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടായിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാതിയില്‍ എസിയുടെ വിപണിയില്‍ നല്ല വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
Discussion about this post