കൊല്‍ക്കത്ത: പല വെറൈറ്റി കള്ളന്മാരേയും നാം കണ്ടിട്ടുണ്ട് എന്നാല്‍ എയര്‍പോര്‍ട്ടില്‍ കയറി അതി വിദഗ്ധമായി യാത്രക്കാരുടെ വിലപ്പെട്ട സാധനങ്ങള്‍ മോഷ്ടിക്കുന്ന കള്ളനെ അറിയുമോ.. ഇതാണ് അയാള്‍
വിമാന ടിക്കറ്റ് എടുത്ത് എയര്‍പ്പോര്‍ട്ടിനകത്ത് കയറും ശേഷം യാത്രക്കാരുടെ വിലപിടിപ്പുളള വസ്തുക്കള്‍ മോഷ്ടിച്ച് ഒന്നും അറിയാതെ തിരികെ ഇറങ്ങും. കൊല്‍ക്കത്ത എയര്‍പ്പോര്‍ട്ടില്‍ ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്. സംഭവത്തെതുടര്‍ന്ന് സജിത് ഹുസൈന് എന്ന 45കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വില കുറഞ്ഞ ടിക്കറ്റ് എടുത്ത് ടെര്മിലനുളളില് പ്രവേശിച്ചതിന് ശേഷം യാത്രക്കാരുടെ പേഴ്സ്, സ്വര്‍ണ്ണ കമ്മല്‍, സ്വര്‍ണ്ണ മാല, 3500 രൂപ എന്നിവയാണ് പ്രതി മോഷ്ടിച്ചത്. എയര്‍പോര്‍ട്ടിനകത്തെ സുരക്ഷ പരിശോധനയ്ക്ക് മുമ്പായിരുന്നു സജിത് മോഷണം നടത്തിയത്. യാത്രക്കാരുടെ പരാതിയില്‍ പോലീസ് അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. സിസിടിവി പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
എന്നാല്‍ ആദ്യത്തെ സംഭവമല്ലെന്നും സ്ഥിരമായി എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പട്ന എയര്‍പ്പോര്‍ട്ടില്‍ നിന്നും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പേഴ്സ് നഷ്ടപ്പെട്ടതായി ഒരു യുവതി കൊല്‍ക്കത്ത എയര്‍പ്പോര്‍ട്ടിലെ ഓഫീസില്‍ പരാതി പറഞ്ഞത്.
എന്നാല്‍ എയര്‍പോര്‍ട്ടിലെ സിസിടിവി ക്യാമറയിലെ ദ്യശ്യങ്ങളില്‍ പരാതികാരിയായ യുവതിയുടെ പുറകില്‍ ഇയാള്‍ ക്യൂവില്‍ നില്‍ക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ക്യൂവില്‍ നിന്ന് മാറി മറ്റൊരു സ്ഥലത്തു നിന്ന് ഇയാള്‍ ഒഴിഞ്ഞ പേഴ്സ് ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ഇയാള്‍ വാഷ് റൂമില്‍ നിന്നും വേറെ ഷര്‍ട്ട് ധരിച്ച് ഇറങ്ങുന്നതും സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് സജിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി.
Discussion about this post