ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ ഉപേക്ഷിച്ച ഭാര്യമാരുടെ എണ്ണം 6000 എന്ന് റിപ്പോര്‍ട്ട്. 2015 ജനുവരി മുതല്‍ 2019 ഒക്ടോബര്‍ വരെ 6000 പരാതികളാണ് ഇത് സംബന്ധിച്ച് ലഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 991 പരാതികള്‍ ലഭിച്ചെന്ന് കേന്ദ്രം അറിയിച്ചു. 2015ല്‍ 796 പരാതികളും 2016ല്‍ 1510, 2017ല്‍ 1498, 2018ല്‍ 1299 എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചത്. ലോക്സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യങ്ങള്‍ വ്യക്താമക്കിയത്.
അതേസമയം 2018ല്‍ മൂന്ന് വര്‍ഷങ്ങളിലായി 77 ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളിലായി അറസ്റ്റിലായി തടവില്‍ കഴിയുകയോ അകപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടെന്ന് ലഭ്യമായ വിവരമനുസരിച്ച് ഇതില്‍ 73 പേരും ഇന്ത്യയിലേക്ക് തിരിച്ചെത്തിയാതായും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
കേസില്‍ പിടിയിലായി തടവില്‍ കഴിഞ്ഞ ഒരാള്‍ മരിച്ചതായും മറ്റു മൂന്ന് പേര് തടവില്‍ തുടരുന്നുണ്ടെന്നും അവരെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ഔദ്യോഗിക വിവരമനുസരിച്ച്, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 4823 ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.
Discussion about this post