ബംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരു നഗരത്തിലേക്ക് സൗജന്യ
ഇന്റര്‍നെറ്റ് പദ്ധതിയുമായി സംസ്ഥാന സർക്കാർ വരുന്നു. നഗരത്തിൽ ദിവസേന ഒരു മണിക്കൂർ സൗജന്യ ഇന്റർനെറ്റ് സേവനം നൽകാനാണ് പുതിയ പദ്ധതിയിലൂടെ കർണാടക സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ഈ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ പ്രഖ്യാപിച്ചു.
ബംഗളൂരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒമ്പത് മാസം കൊണ്ട് സൗജന്യ ഇന്റർനെറ്റ് പദ്ധതി നടപ്പിലാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ആട്രിയ കൺവെർജൻസ് ടെക്‌നോളജീസുമായി (ആക്റ്റ്) ചേർന്നാണ് സർക്കാർ പദ്ധതി നടപ്പാക്കുക. 100 കോടിയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത്.
ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ ബംഗളൂരു നിവാസികൾക്ക് ഇതുവഴി ദിവസേന ഒരു മണിക്കൂർ ഇന്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം. നാല് വർഷത്തോളമായി നഗരവാസികൾ ആഗ്രഹിക്കുന്ന കാര്യമാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post