വ്യാജ വീഡിയോ ഷെയര്‍ ചെയ്ത ബിഗ് ബിയെ ട്രോളി സോഷ്യല്‍ ലോകം. ഒരുമയോടെ താളത്തിനൊപ്പം നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളുടെ വീഡിയോ ഷെയര്‍ ചെയ്തതാണ് അമിതാഭ് ബച്ചന് പണിയായത്.
ഒന്‍പത് ചൈനീസ് പെണ്‍കുട്ടികള്‍ ഒരേ പോലെ ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ ആണ് ബച്ചന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. മികച്ച ഒത്തിണക്കത്തോടെ ഡാന്‍സ് കളിക്കുന്ന കുട്ടികള്‍ ലോകറെക്കോര്‍ഡില്‍ ഇടം പിടിച്ചുവെന്ന അവകാശവാദത്തോടെ ഒരാള്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ബച്ചന്‍ ഷെയര്‍ ചെയ്തത്.
നര്‍ത്തകിമാരുടെ മുടിയിഴകള്‍ പോലും ഒത്തിണക്കത്തോടെയാണ് ചലിക്കുന്നത് എന്ന കമന്റോടെയായിരുന്നു ബിഗ്ബി വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നിരവധി പേരാണ് വ്യാജ വീഡിയോയാണെന്ന് കമന്റുമായെത്തിയത്.
wow .. even their locks of hair move in sync .. https://t.co/5OxltjyNZz
— Amitabh Bachchan (@SrBachchan) 20 November 2019
ദയവ് ചെയ്ത് ഷെയര്‍ ചെയ്യുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താനും ആരാധകര്‍ താരത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ബച്ചന്‍ തമാശ രൂപത്തില്‍ ഇട്ടതാണെന്ന തരത്തിലും ചിലര്‍ കമന്റ് ചെയ്തു. അതേസമയം, വീഡിയോ ഇത് വരെ ബച്ചന്‍ നീക്കം ചെയ്തിട്ടില്ല.
wow .. even their locks of hair move in sync .. https://t.co/5OxltjyNZz
— Amitabh Bachchan (@SrBachchan) 20 November 2019
wow .. even their locks of hair move in sync .. https://t.co/5OxltjyNZz
— Amitabh Bachchan (@SrBachchan) 20 November 2019
Yeah…!!!there hairs also going and following there steps…. pic.twitter.com/uPYpkebisz
— Arshi Khan (@ArshiKh58072580) 20 November 2019