ഉഡുപ്പി: മനുഷ്യര്‍ മത്സ്യ, മാംസാദികള്‍ കഴിക്കുന്നതു കൊണ്ടാണ് ആഗോളതാപനം ഉണ്ടാകുന്നതെന്ന് യോഗാഗുരു ബാബാ രാംദേവ്. ഉഡുപ്പിയിലെ സന്ന്യാസിമാരുടെ സമാഗമത്തില്‍ സംസാരിക്കവേയായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന.
ബാബറിന്റെയും ഔറംഗസേബിന്റെയും കാലത്ത് ഗോവധ നിരോധനം നിലനിന്നിരുന്നെന്നും ബാബാ രാംദേവ് പറഞ്ഞു. ജനങ്ങള്‍ ബീഫ് കഴിക്കുന്നത് ഒഴിവാക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ദേശീയ മൃഗം കടുവയായതു കൊണ്ടാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമിയായ വിശ്വേശ്വര തീര്‍ത്ഥസ്വാമി സമാഗമത്തില്‍ സംസാരിച്ച് പറഞ്ഞിരുന്നു. സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നെങ്കില്‍ രാജ്യത്ത് തീവ്രവാദം ഉണ്ടാകില്ലായിരുന്നുവെന്നും വിശ്വേശ്വര തീര്‍ത്ഥസ്വാമി കൂട്ടിച്ചേര്‍ത്തു.
Discussion about this post