ഉഡുപ്പി: പശുവിനെ ദേശീയ മൃഗമാക്കിയിരുന്നെങ്കില്‍ തീവ്രവാദം ഉണ്ടാകില്ലായിരുവെന്ന് ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമിയായ വിശ്വേശ്വര തീര്‍ത്ഥ. ഉഡുപ്പിയിലെ സന്ന്യാസിമാരുടെ സമാഗമത്തില്‍ സംസാരിക്കവേയായിരുന്നു തീര്‍ത്ഥസ്വാമിയുടെ പ്രസ്താവന.
ഇന്ത്യയുടെ ദേശീയ മൃഗം കടുവയായതു കൊണ്ടാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത്. സ്നേഹത്തിന്റെയും നിഷകളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നെങ്കില്‍ രാജ്യത്ത് തീവ്രവാദം ഉണ്ടാകില്ലായിരുന്നുവെന്നും വിശ്വേശ്വര തീര്‍ത്ഥസ്വാമി പറഞ്ഞു.
പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയും ഗംഗാ നദി മാലിന്യമുക്തമാക്കുന്നതിന് വേണ്ടിയും ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും വിശ്വേശ്വര തീര്‍ത്ഥസ്വാമി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post