ന്യൂഡല്‍ഹി: രാജ്യത്തുള്ള ഇടത്തരം വരുമാനക്കാര്‍ക്കായി പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നിതി ആയോഗ് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അധികൃതരെ ഉദ്ധരിച്ച് സീ ബിസിനസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
”ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ” എന്ന പേരിലാണ് നിതി ആയോഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. നിലവില്‍ ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കി കൊണ്ടുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളൊന്നും രാജ്യത്ത് നിലവിലില്ലാത്ത സാഹചര്യത്തിലാണ് ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കി പുതിയ പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ അംഗമാകുന്നതിന് പ്രതിവര്‍ഷം 200-300 രൂപവരെയാണ് പ്രീമിയമായി അടയ്‌ക്കേണ്ടി വരിക.