വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍

വിജയ് ബോര്‍കറെന്ന പത്തൊമ്പതുകാരനാണ് സംഘര്‍ഷത്തില്‍ കുത്തേറ്റു മരിച്ചത്.

ഗാന്ധി നഗര്‍: വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം ചെന്ന് അസാനിച്ചത് കൊലപാതകത്തില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വിജയ് ബോര്‍കറെന്ന പത്തൊമ്പതുകാരനാണ് സംഘര്‍ഷത്തില്‍ കുത്തേറ്റു മരിച്ചത്.

പരിക്കേറ്റ സഹോദരന്‍ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനിടെ നാല് അജ്ഞാതരാണ് ഇവരെ മര്‍ദ്ദിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

വിജയുടെ നെഞ്ചിലും സഹോദരന് കാലിനുമാണ് കുത്തേറ്റത്. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിജയിയെ രക്ഷിക്കാനായില്ലെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Exit mobile version