ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളൊരുങ്ങുന്നു. കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവുമായി രജനീകാന്ത് സഖ്യത്തിനൊരുങ്ങുന്നു. തമിഴ് ജനതയുടെ ക്ഷേമത്തിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യുമെന്നാണ് രജനികാന്ത് വ്യക്തമാക്കിയത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനാണ് ഉലക നായകനും സ്‌റ്റൈല്‍ മന്നനും തയ്യാറെടുക്കുന്നത്. രജനികാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനവും അടുത്തവര്‍ഷം ആദ്യം ഉണ്ടാകും.
44 വര്‍ഷമായി സൗഹൃദം തുടരുകയാണെന്നും തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ രജനികാന്തുമായി ഒരുമിക്കുമെന്നും നേരത്തെ കമല്‍ഹാസനും പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണം ആരായവേ ആണ് കമല്‍ഹാസനുമായുള്ള സഖ്യസാധ്യതകളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി രജനികാന്തിന്റെ പ്രതികരണം.
സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമെന്നും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് വ്യക്തമാക്കിയ സാഹചര്യത്തില്‍ തമിഴ് നാട് രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങളുണ്ടാക്കാന്‍ ഈ സഖ്യസാധ്യത തെളിഞ്ഞാല്‍ വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post