മുംബൈ: പ്രണയം പിടിക്കപ്പെട്ടതിന് പിന്നാലെ കാമുകനൊപ്പം പോകാതിരിക്കാന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. മുംബൈ സ്വദേശിനിയായ പി വഖേലയാണ് കൃത്യത്തിന് പിന്നില്‍. മകള്‍ നിര്‍മലയെ ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരുച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പോലീസിനോട് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സംഭവം. മകള്‍ നിര്‍മലയ്ക്ക് ഒരു യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. എന്നാല്‍ മകളുടെ പ്രണയ ബന്ധത്തില്‍ അമ്മയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അമ്മ ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മകള്‍ കാമുകനൊപ്പം പോകാന്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതയായാണ് മാതാവ് മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഞയറാഴ്ച രാത്രി നിര്‍മല കാമുകനൊപ്പം പോവാന്‍ തീരുമാനിച്ചു. ആ സമയത്ത് അമ്മയും മകളും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കാമുകനൊപ്പം പോകരുതെന്ന് അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ പോകാന്‍ തീരുമാനിച്ച മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു- പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ വഖേല പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post