കുരങ്ങുകള്‍ മനുഷ്യര്‍ക്കിടയിലും സൗഹൃദപരമായി പെരുമാറുന്നത് നാം കണ്ടിട്ടുണ്ടാവും. എന്നാല്‍ പരിക്കേറ്റാല്‍ മനുഷ്യരിലേക്ക് ചികിത്സ തേടി വരുന്ന കുരുങ്ങിനെ ആരും കണ്ട് കാണില്ല. അത്തരം ഒരു രസകരമായ കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ബംഗാളിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ വെച്ചാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുരങ്ങുകള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരു കുരങ്ങിന് നന്നായി പരിക്കേറ്റു. കൈയിലും കാലിലും ശരീരത്തിലുമാണ് മുറിവേറ്റത്. ശരീരത്തില്‍ നിന്നും രക്തവും പുറത്തേയ്ക്ക് വരുന്നുണ്ട്. പരിക്കേറ്റ ഈ കുരങ്ങ് നേരെ വന്നത് അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്കാണ്. ശരീരത്തിലേറ്റ മുറിവുകള്‍ മെഡിക്കല്‍ ഷോപ്പുകാരനെ കാണിച്ചു. കാര്യം മനസിലായ ഫാര്‍മസിസ്റ്റ് കുരങ്ങന്റെ മുറിവുകളില്‍ മരുന്ന് വെച്ച് ബാന്‍ഡേജ് കെട്ടിക്കൊടുത്തു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ബാന്‍ഡേജ് കെട്ടുമ്പോള്‍ കുരങ്ങ് അനുസരണയോടെ ഇരുന്ന് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം മുറിവുണങ്ങാനുള്ള മരുന്നും വാങ്ങിക്കഴിച്ച ശേഷമാണ് കുരങ്ങ് തിരികെ പോയത്.
മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ പോയ കുരങ്ങ്
Posted by Divya Ke on Monday, November 18, 2019
Discussion about this post