പാറ്റ്ന: അമിതഭാരവുമായി പോകുകയായിരുന്ന ട്രാക്ടര്‍ മറിഞ്ഞ് വീണ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ആറ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
റോഡിന്റെ ഒരു വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞു വീണത്. മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്.
10 നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ കുഴിയില്‍ വീണതോടെയാണ് അപകടമുണ്ടായത്. അതേസമയം, ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
Discussion about this post