ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുതിയ സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല ബഞ്ചിന്റെ തീര്‍പ്പ് വരും വരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധിയെന്നും യെച്ചൂരി പറഞ്ഞു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ ദൗത്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
അതെസമയം ശബരിമല വിഷയത്തിലെ ദേവസ്വം മന്ത്രിയുടെ പ്രസ്താവനയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി. ആക്റ്റിവിസ്റ്റുകള്‍ക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിലാണ് അതൃപ്തി പ്രകടിപ്പിച്ചത്.
കടകംപള്ളി സുരേന്ദ്രന്റെ നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നെന്ന് വിലയിരുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ആക്റ്റിവിസ്റ്റുകളുടേതാണെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയില്‍ തുടരണം. ആരെയും ബലംപ്രയോഗിച്ച് ശബരിമല കയറ്റില്ല. ശബരിമല യുവതീ പ്രവേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നതാകണം പാര്‍ട്ടി നയമെന്നും പോളിറ്റ് ബ്യൂറോ ധാരണയിലെത്തി.
Discussion about this post