ഹൈദരാബാദ്: ഹൈദരാബാദിലെ തീവണ്ടി അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റ് മരണത്തിന് കീഴടങ്ങി. ലിങ്കാപള്ളിയില്‍ നിന്ന് ഫലക്നുമയിലേക്ക് പോയ എംഎംടിഎസ് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ചന്ദ്രശേഖറാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
തീവണ്ടി അപകടം നടന്ന് എട്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ചന്ദ്രശേഖറിനെ ക്യാബിനില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
നവംബര്‍ 11 നാണ് കച്ചീഗുഡ റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ലിങ്കാപള്ളിയില്‍ നിന്ന് ഫലക്നുമയിലേക്ക പോയ എംഎംടിഎസ് തീവണ്ടിയും കുര്‍ണൂല്‍ സിറ്റി കച്ചീഗുഡ ഇന്റര്‍സിറ്റി എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പതിനാറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post