ലഹങ്കയും ആഭരണങ്ങളും അണിഞ്ഞ് പുതിയ ലുക്കില്‍ റാണു മണ്ഡേല്‍; മേയ്ക്ക് ഓവറില്‍ ഞെട്ടി സോഷ്യല്‍മീഡിയ

കാണ്‍പൂര്‍: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയില്‍ നിന്നും ബോളിവുഡിലെ സെലിബ്രിറ്റി ഗായികയായുള്ള റാണു മണ്ഡേലിന്റെ വളര്‍ച്ച് കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു. ലതാ മങ്കേഷ്‌കറിന്റെ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേയ്’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം, അതേ സ്വരമാധുരിയില്‍ പാടിയാണ് റാണുവിനെ ആസ്വാകലോകം ശ്രദ്ധിച്ചു തുടങ്ങിയത്.

പിന്നീട് ഗാനരചയിതാവും ഗായകനുമായ ഹിമേഷ് രശ്മിയ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ പാടാന്‍ റാനുവിന് അവസരം നല്‍കിയതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു. ഹിമേശും റാനുവും ചേര്‍ന്ന് പാടിയ ‘തേരി മേരി കഹാനി’ എന്ന ഗാനം ഇരുകയ്യും നീട്ടി ആളുകള്‍ സ്വീകരിച്ചതോടെ ഒരു സെലിബ്രിറ്റി പദവിയിലേക്ക് ഉയര്‍ന്നു.

ഉയര്‍ച്ചയുടെ ഓരോ ഘട്ടത്തിലും റാണുവിന്റെ മേയ്ക്ക് ഓവറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലഹങ്ക അണിഞ്ഞുള്ള മേയ്ക്ക് ഓവറില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അന്‍പതുകാരി റാണു. കണ്ണെഴുതി, പുരികം വരഞ്ഞ്, ഹെവി മേക്കപ്പിലായിരുന്നു റാണു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എലഗന്റ് ഹെയര്‍ സൈറ്റല്‍ റാനുവിനെ കൂടുതല്‍ സുന്ദരിയാക്കി. തന്റെ പുത്തന്‍ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണെന്നും റാണു പറഞ്ഞു.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു.

Exit mobile version