ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും ഒരേ ദിവസം ശമ്പളം നല്‍കുന്ന ‘വണ്‍ നേഷന്‍, വണ്‍ പേ ഡേ’ സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ദിവസം നിശ്ചയിച്ച് അന്ന് തന്നെ എല്ലാവര്‍ക്കും ശമ്പളം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
സമയബന്ധിതമായി ശമ്പളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നത്. സംഘടിത തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍ എന്നും കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാര്‍ പറഞ്ഞു.
ഉടന്‍ തന്നെ ഇതുസംബന്ധിച്ച നിയമനിര്‍മ്മാണം സാധ്യമാക്കണമെന്ന ആഗ്രഹമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രകടിപ്പിച്ചതെന്നും സന്തോഷ് ഗാങ് വാര്‍ പറഞ്ഞു. സെക്യൂരിറ്റി ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post