ഭോപ്പാല്‍: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍
പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ സംഭവം ഉണ്ടായത്.
യുവതിയുടെ പരാതിയിലാണ് പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ് ഗൗതമിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം. സ്റ്റേഷനിലെ ജോലി സമയം കഴിഞ്ഞാണ് ആനന്ദ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തത്.
ജോലിക്ക് ശേഷം ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നില്ക്കുമ്പോള് ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞു. തുടര്‍ന്ന് ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
കൂടാതെ പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് നിരന്തരമായി പേടിപ്പിക്കുമെന്നും യുവതി പോലീസിന് മൊഴി നല്കി.
Discussion about this post