മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കാണില്ല. ഗവര്‍ണറെ കാണാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി. അതെസമയം കൂടിക്കാഴ്ച മാറ്റിവയ്ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
സഖ്യം രൂപീകരിച്ച് പൊതുമിനിമം പദ്ധതിയുടെ കരട് തയാറായ സാഹചര്യത്തില്‍, കോണ്‍ഗ്രസ്-എന്‍സിപി- ശിവസേന നേതാക്കള്‍ ഒരുമിച്ച് ഗവര്‍ണറെ കാണുമെന്നായിരുന്നു പ്രഖ്യാപനം. സഖ്യസാധ്യത അറിയിക്കാനും സാവകാശം തേടാനുമാണ് സന്ദര്‍ശനം എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇന്നു വൈകുന്നേരം 4.30ന് ഗവര്‍ണറെ കാണുമെന്നായിരുന്നു നേതാക്കള്‍ അറിയിച്ചിരുന്നത്.
അതെസമയം, കര്‍ഷക പ്രശ്‌നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
Discussion about this post