വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കൊലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇരയെ വേട്ടയാടന്‍ ശ്രമിക്കുന്ന ഒരു പുള്ളിപുലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് ഭീതിപ്പെടുത്തുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. രാത്രിയിലാണ് സംഭവം.
വീഡിയോയില്‍ വിജനമായ റോഡിന്റെ ഒരു വശത്തായി ഒരു വന്യമൃഗം നില്ക്കുന്നതായി കാണാം. ഈ സമയം റോഡിലൂടെ രണ്ടു യാത്രക്കാര്‍ ബൈക്കില്‍ കടന്നുവരികയായിരുന്നു. ഈ സമയം റോഡിന്റെ വശത്തായി പതിയിരുന്ന പുള്ളിപുലി ബൈക്കിനെ ലക്ഷ്യമിട്ട് കുതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ തലനാരിഴയ്ക്കാണ് പുലിയില്‍ നിന്ന് ബൈക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
തുടര്‍ന്ന് റോഡിന്റെ മറിവശത്തായി പുലി പോയതും ബൈക്ക് യാത്രക്കാര്‍ വാഹനത്തിന്റെ വേഗത കൂട്ടുന്നതും തിരിഞ്ഞ് നോക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് കണ്ട്. ആദേസമയം സ്ഥലം ഏതാണെന്നോ വ്യക്തികള്‍ ആരാണെന്നോ വ്യക്തമായിട്ടില്ല.
How could the leopard miss it🤔All were waiting to give right of way to its real owner, the leopard, when a motorcyclist wanted to have his way. Would have been his last ride. Please learn to respect the wild🙏🏼🙏🏼 pic.twitter.com/j2yZiwEx7K
— Susanta Nanda IFS (@susantananda3) November 15, 2019