തിരുവനന്തപുരം: ശബരിമലയില്‍ സന്ദര്‍ശനത്തിനായി എത്തുന്ന തീയ്യതി മാറ്റിയതായി തൃപ്തി ദേശായി പറഞ്ഞു. നാളെ എത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ഈ മാസം 20 ന് ശേഷമേ എത്തൂവെന്ന് അവര്‍ അറിയിക്കുകയായിരുന്നു.
2018 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ ശബരിമല സന്ദര്‍ശിക്കുന്നതെന്നും തന്റെ സുരക്ഷയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും അവര്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ തത്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചാണ് തൃപ്തി സംസാരിച്ചത്.
‘ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യില്‍ വിധിപ്പകര്‍പ്പുണ്ട്. ഞാന്‍ ശബരിമലയിലേക്ക് വരും. എനിക്ക് എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്,’ തൃപ്തി ദേശായി പറഞ്ഞു.
Discussion about this post