തിരുവനന്തപുരം: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 20 മുതല്‍ 28 വരെയാണ് മേള നടക്കുന്നത്. കഴിഞ്ഞ 2004 മുതല്‍ ഐഎഫ്എഫ്ഐ യുടെ സ്ഥിരം ദേിയാണ് ഗോവ. ഇത്തവണ 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങള്‍ ആണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇതിനോടകം തന്നെ 8000ത്തോളം ആളുകള്‍ മേളയില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്പെഷല്‍ ഐക്കണ്‍ പുരസ്കാരം സ്റ്റൈല്‍ മന്നന് രജനീകാന്തിന് സമര്‍പ്പിക്കും. സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകിട്ട് ബോളിവുഡ് താരം അമിതാബ് ബച്ചന് ആണ് മേള ഉദ്ഘാടനം ചെയ്യുന്നത്. ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം അമിതാബ് ബച്ചനും സമ്മാനിക്കും.
ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് തെരഞ്ഞെടുത്തിടുള്ളത്. ഇതില്‍ 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും നിന്നുമാണ്. മലയാളത്തില്‍ നിന്നും ഉയരെ, കോളാമ്പി തുടങ്ങിയ ചിത്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. 1000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. അതേസമയം ഓണ്‍ലൈനായി പണമടയ്ക്കാത്തവര്‍ക്ക് ചെയ്യാത്തവര്‍ക്ക് മേളയുടെ ഓഫീസില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.