ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി കേന്ദ്രമന്ത്രി. വിചിത്രമായ വാദങ്ങള്‍ മുന്നോട്ട് വച്ചാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗടി പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.
ആളുകള്‍ വിവാഹം കഴിക്കുന്നുണ്ട്. ട്രെയിനുകളും വിമാനങ്ങളും നിറയെ യാത്രക്കാരെക്കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നാണ്.- സുരേഷ് അംഗടി പറഞ്ഞു.
ബിജെപി സര്‍ക്കാരിനെതിരെ വേറെയൊന്നും പറയാനില്ലാത്തതിനാലാണ്, ചില ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ഇത്തരം ആരോപണങ്ങളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും സാമ്പത്തിക നില താഴേയ്ക്ക് പോകാറുണ്ട്. എന്നാല്‍ ഇത് വളരെ പെട്ടെന്ന് തന്നെ ഉയര്‍ന്ന സ്ഥിതിയിലേക്ക് കയറാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post