ന്യൂഡല്‍ഹി: നാടിന് വേണ്ടി സ്വന്തം ജീവന് ത്യജിക്കാന്‍ തയ്യാറായി മുന്നോട്ട് കുത്ക്കുന്നവരാണ് ധീര ജവാന്മാര്. അവര്‍ മൃത്യു വരിച്ചാലും അവരുടെ വീര കഥകള്‍ അവസാനിക്കില്ല. എന്നാല്‍ ഇതാ ഇവിടെ മറ്റൊരു കഥയിലൂടെ ഹീറോ ആയി ഈ സൈനികന്. ഇദ്ദേഹം മരച്ചിട്ടും ജീവിക്കുന്നു മറ്റൊരു സൈനികനിലൂടെ തന്റെ ബാക്കിവെച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍
മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയം മറ്റൊരു സൈനികന് മാറ്റിവെച്ചു. സിയാച്ചിനില്‍ മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയമാണ് ലാന്‍സ് നായിക് എന്‍കെ റാവു എന്ന സൈനികന് നല്‍കിയത്. ഡല്‍ഹിയിലെ സേനാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
മരണം സംഭവിച്ച സൈനികന് കഴിഞ്ഞ 10നാണു സിയാച്ചിനില്‍ വച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ചികില്‍സയ്ക്ക് ബേസ് ക്യാമ്പിലും പിന്നീടു ഹെലികോപ്റ്ററില്‍ ഡല്‍ഹിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആ സമയത്താണ് ഗുരുതരാവസ്ഥയില്‍ സേനാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റാവുവിനു ഹൃദയം ആവശ്യമായി വന്നത്.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അവയവ ദാനത്തിന് മുന്‍കയ്യെടുത്തു . റാവുവിന്റെ സുഹൃത്തും ദേശീയ സുരക്ഷാ സേനയില്‍ (എന്‍എസ്ജി) കമാന്‍ഡോയുമായ ഉദ്യോഗസ്ഥന്, മരിച്ച മഹാരാഷ്ട്ര സ്വദേശി സൈനികന്റെ ബന്ധുക്കളുമായി സംസാരിച്ച് സമ്മതം വാങ്ങി ഹൃദയം മാറ്റിവെയ്ക്കുകയായിരുന്നു.
Discussion about this post