ചെന്നൈ: ചെന്നൈ ഐഐടിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢ ദ്വീപാണ് മദ്രാസ് ഐഐടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മരിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സ്റ്റാലിന്.
ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനകരവും തലകുനിപ്പിക്കുന്നതുമാണ്. വിദ്യാര്‍ത്ഥിനിയെ അവരുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമെന്ന് കരുതിയാണ് മദ്രാസ് ഐഐടിയില്‍ ചേര്‍ത്തത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്.
ചെന്നൈ ഐഐടി ക്യാംപസില്‍ കാവിവത്ക്കരണത്തിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത്തരം ജാതിമത വിവേചനങ്ങളും ചിലരുടെ നടപടികളുമാണ് ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണമായത്. സുതാര്യമായ അന്വേഷണത്തിലൂടെ കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം-സ്റ്റാലിന് ആവശ്യപ്പെട്ടു.
Discussion about this post