ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് മൂന്ന് മാസമാകുമ്പോള്‍ നിരവധി യുവാക്കള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജോലി നഷ്ടമായത്.
ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതോടെ യുവാക്കള്‍ക്ക് സ്വന്തം വീടുവിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടി വന്നു.
‘ ഓഗസ്റ്റ് അഞ്ചിന് ശേഷം ഇന്റര്‍നെറ്റ് ഇല്ല. ഇത് കാരണം എന്റെ ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമല്ല മറ്റ് കമ്പനികളില്‍ ചേരാനുള്ള അവസരങ്ങളും നഷ്ടമായി”- സല്‍മാന്‍ മെഹ്രാജ് എന്ന യുവാവ് പറയുന്നു.
ആവര്‍ത്തിച്ചുള്ള അറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും മെയിലുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ തനിക്ക് മറ്റൊരു കമ്പനിയുമായുള്ള കരാര്‍ നഷ്ടപ്പെട്ടുവെന്നും മെഹ്രാജ് കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുമെന്നും നൈപുണ്യ വര്‍ദ്ധനവിനായി വിവിധ പദ്ധതികള്‍ ആരംഭിക്കുമെന്നും ജമ്മു കശ്മീര്‍ ഭരണകൂടം ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍, ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായതിനെ കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
Discussion about this post