ബംഗളൂരു: ബംഗളൂരിവില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. ബംഗളൂരു വിമാനത്താവളത്തില്‍ ഗോ എയര്‍ കമ്പനിയുടെ വിമാനമാണ് ലാഡിങിനിടെ അടുത്തുള്ള പുല്‍മേട്ടില്‍ തെന്നി മാറിയത്. നാഗ്പൂരില്‍ നിന്ന് ബംഗളൂരിവിലേക്ക് 180 യാത്രക്കാരുമായി വന്ന വിമാനമാണ് തെന്നി മാറിയത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.
റണ്‍വേയില്‍ നിന്ന് വിമാനം തെന്നി മാറിയ ഉടനെ പൈലറ്റ് വിമാനത്തിന്റെ വേഗത വര്‍ധിപ്പിച്ച് വീണ്ടും പറന്നുയര്‍ന്നത് വന്‍ ദുരന്തം ഒഴിവായി. പിന്നീട് ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേസമയം വിമാനം എയര്‍സ്ട്രിപ്പിന് പുറത്ത് ലാന്‍ഡ് ചെയ്തത് പൈലറ്റിന്റെ തെറ്റു കാരണമാണോ മോശം കാലാവസ്ഥ കൊണ്ടാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജീവനക്കാരോട് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി ബോഡിക്ക് മുന്നില്‍ ഹാജരാകാന്‍ ഡിജിസിഎ നിര്‍ദേശം നല്‍കിട്ടുണ്ട്.