ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തിലെ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
അതെസമയം ഭാവിയില്‍ രാഹുല്‍ കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു എന്നായിരുന്നു മോഡിയെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. റഫാല്‍ കേസ് പുനപരിശോധനയ്ക്ക് സുപ്രീംകോടതി തീരുമാനിച്ചതുമായി ബന്ധപ്പെട്ടായിരുന്ന പ്രസ്താവന.
Discussion about this post