ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത ചെറുമകളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മുത്തശ്ശനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം എന്ന ഗ്രമത്തിലാണ് ദാരുണ സംഭവം. ഗംഗാ പ്രസാദ് എന്നയാളാണ് മൂന്ന് വയസ്സുമാത്രം പ്രായമായ ചെറുമകളെ പീഡനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസ കുട്ടിയെ മുത്തച്ഛനടുത്താക്കിയിട്ട് അമ്മ പുറത്തുപോകുകയായിരുന്നു. ഈ തക്കം നോക്കിയാണ് ഗംഗാ പ്രസാദ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
വീട്ടില്‍ തിരിച്ചെത്തിയ അമ്മ മകള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. പിന്നീട് കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ഗംഗാ പ്രസാദിനെതിരെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ തുടന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post