റാഫേല്‍ പുനഃപരിശോധന ഹര്‍ജിയിലും സുപ്രീംകോടതി വിധി നാളെ; രാഹുല്‍ ഗാന്ധിയുടെ കോടതി അലക്ഷ്യ ഹര്‍ജിയും പരിഗണിക്കും

മേയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

ന്യൂഡല്‍ഹി: റഫാല്‍ കേസിലും രാഹുല്‍ ഗാന്ധി കോടതി അലക്ഷ്യം നടത്തിയെന്ന ഹര്‍ജിയിലും സുപ്രീംകോടതി നാളെ വിധി പറയും. റഫാല്‍ ഇടപാടില്‍ മോഡി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീം കോടതി നടപടിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജികളിലാണ് കോടതി വ്യാഴാഴ്ച വിധി പറയുന്നത്.

മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എന്നിവരാണു പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെയായിരുന്നു പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു.ഇതിനെതിരെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
മേയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

റഫാല്‍ കേസ് പുനപരിശോധനയ്ക്ക് തീരുമാനിച്ച ദിവസത്തെ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലും കോടതി നാളെ വിധി പറയും. മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Exit mobile version