അബുദാബി: മിനയില്‍ വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം. ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് കാറിനുള്ളില്‍ വെന്തു മരിച്ചത്. ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപ്രതീക്ഷിതമായി വാഹനത്തിന് തീ പിടിച്ചത്.
അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുഞ്ഞി മക്കളുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇനിയെങ്കിലും കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്ത് പോകരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
#أخبارنا | رغم تحذيرات #شرطة_ابوظبي وفاة طفلين تركا في مركبة بأبوظبي .#أخبار_شرطة_ابوظبي pic.twitter.com/zI951Esvvo
— شرطة أبوظبي (@ADPoliceHQ) November 13, 2019
Discussion about this post