റായ്പുര്‍: ഛത്തീസ്ഗഢിലെ 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 72 മണ്ഡലങ്ങളില്‍ 1079 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 19,262 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അമാമോറ, മോധ് എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്.
നക്സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. മാവോവാദി സാന്നിധ്യമുള്ള ഗരിയബന്ദ്, ധംതരി, മഹാസമുന്ദ്, കബീര്‍ധാം, ജാഷ്പുര്‍, ബല്‍റാംപുര്‍ എന്നീ ജില്ലകളില്‍ ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 12-നായിരുന്നു ഒന്നാംഘട്ടം.