ഡിസ്പൂര്‍: വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് കാക്കിക്കുള്ളിലെ അമ്മ കരുതല്‍. അമ്മമാര്‍ മത്സര പരീക്ഷകള്‍ എഴുതുമ്പോള്‍ കൈകുഞ്ഞുങ്ങളെ താലോലിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ ഞായറാഴ്ച ആസാമില്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്(റ്റെറ്റ്) നടക്കുകയായിരുന്നു.
അമ്മമാര്‍ പരീക്ഷ എഴുതുമ്പോള്‍ പുറത്ത് കൈക്കുഞ്ഞുങ്ങളെ നോക്കി വനിതാ പോലീസുകാര്‍ പുറത്ത് നില്‍ക്കുകയായിരുന്നു. അമ്മമാര്‍ പരീക്ഷ എഴുതുന്നതിനിടയില്‍ അവര്‍ കുഞ്ഞുങ്ങളെ ലാളിക്കുകയും അവര്‍ കരയാതിരിക്കാന്‍ ശ്രദ്ധിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. മാസങ്ങള്‍ മാത്രമാണ് കുഞ്ഞുങ്ങളുടെ പ്രായം.
Discussion about this post