ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ഹോട്ടലില്‍ വെച്ച് ജന്മദിന ആഘോഷത്തിനിടെ മദ്യ ലഹരിയിലായ കാമുകന് കാമുകിയെ അടിച്ച് കൊന്നു. 33കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയാണ് കാമുകന്റെ മര്‍ദ്ദനമേറ്റ് മരണപ്പെട്ടത്. അലിപൂര്‍ സ്വദേശിയായ വിക്കി മാന്‍ എന്ന യുവാവാണ് കൃത്യത്തിന് പിന്നില്‍. ഇയാളെ നീണ്ട നേരത്തെ തിരിച്ചിലിനൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ഓയോ ഹോട്ടലില്‍ വെച്ചാണ് സംഭവം. കാമുകന്റെ ജന്മദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ഇവിടെ വെച്ച് മദ്യലഹരിയിലായ ഇരുവരും വാക്ക് തര്‍ക്കത്തില്‍പ്പെട്ടു. ഇതിനിടെ ക്ഷുഭിതനായ വിക്കി കാമുകിയുടെ കഴുത്തില്‍ അടിക്കുകയായിരുന്നു. ആദ്യ അടിയില്‍ തന്നെ യുവതി ബോധം കെട്ട് വീണു. ഇതോടെ യുവാവ് കടന്ന് കളഞ്ഞു.
തുടര്‍ന്ന് രാവിലെ ഭക്ഷണവുമായി എത്തിയ റൂം ബോയ് കതകിന് മുട്ടിയെങ്കിലും അകത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതോടെ ഇയാള്‍ വിവരം ഹാട്ടല്‍ മാനേജറെ അറിയിച്ചു. പിന്നീട് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നാണ് ഇവര്‍ അകത്ത് കടന്നത്. മുറിയില്‍ എത്തിയ ഹോട്ടല്‍ അധികൃതര്‍ കണ്ടത് അബോധാവസ്ഥയില്‍ യുവതി കട്ടിലില്‍ കിടക്കുന്നതാണ്. യുവതിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തമൊലിപ്പിച്ച നിലയിലായിരുന്നു. സംഭവം ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിച്ചു. പിന്നീട് ഉദ്യോഗസ്ഥര്‍ എത്തി യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം വിക്കിയെ പിടികൂടുകയായിരുന്നു. വിക്കി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
മദ്യലഹരിയില്‍ യുവതിയെ അറിയാതെ അടിച്ചതാണെന്നാണ് യുവാവ് മൊഴി നല്‍കിയത്. യുവതി ഒരു കാര്യവുമില്ലാതെ തന്നെ അടിച്ചുവെന്നും മദ്യക്കുപ്പി തന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞുവെന്നും വിക്കി പറഞ്ഞു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും വിക്കി പോലീസിനോട് പറഞ്ഞു.
അതേസമയം ഇവര്‍ ഈ ഹോട്ടിലിലെ സ്ഥിരം കസ്റ്റര്‍മര്‍ ആണെന്നും ഹോട്ടല്‍ അധികൃതര്‍ മൊഴി നല്കി. സംഭവ ദിവസം ടീവിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നു. എന്നാല്‍ സ്ഥിരം കസ്റ്റര്‍മര്‍ ആയതിനാല്‍ ഒന്നും പറഞ്ഞില്ലെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് അര്‍ധരാത്രി വിക്കി പുറത്തു പോകുന്നത് കണ്ട തങ്ങള്‍ അയാളോട് എവിടെ പോകുന്നുവെന്ന് അന്വേഷിച്ചപ്പോള്‍ വീട്ടില്‍ പോയിട്ട് തിരികെ വരാമെന്നും യുവതി മുറിയിലുണ്ടെന്നും പറഞ്ഞുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.