ന്യൂഡല്‍ഹി: നീണ്ട നാളത്തെ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതില്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ശിവസേന. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ശിവസേന ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിക്കാത്ത ഗര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഇന്നലെ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടാന്‍ സുപ്രീംകോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. ഹര്‍ജിയില്‍ പിഴവ് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്.
രാഷ്ട്രപതി ഭരണം നിലവില്‍ വന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയുടെ പ്രസക്തി ഇല്ലാതായി. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം ചോദ്യം ചെയ്തുള്ള പുതിയ ഹര്‍ജി ശിവസേന നല്‍കുക.