മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു.
ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കേന്ദ്രത്തിന് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത്.
ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി. ഇതിനിടയില്‍ ബിജെപി, ശിവസേന, എന്‍സിപി എന്നിവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നടപടികളുണ്ടാകും. അതുവരെ നിയമസഭ മരവിപ്പിക്കും.
ശിവസേനയുമായുള്ള സഖ്യത്തില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബിജെപിക്ക് സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍സിപിയുമായി ധാരണയിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു ശിവസേനയുടെ നീക്കം.
എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ സാവകാശം ഗവര്‍ണര്‍ ശിവസേനയ്ക്ക് നല്‍കിയില്ല. മൂന്ന് ദിവസമാണ് ശിവസേന ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസം മാത്രമാണ് ശിവസേനയ്ക്ക് നല്‍കിയത്. തുടര്‍ന്ന് എന്‍സിപിയെ ക്ഷണിച്ചെങ്കിലും ഗവര്‍ണര്‍ തന്നെ അനുവദിച്ച സമയം അവസാനിക്കും മുമ്പേ തന്നെ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയിരുന്നു.
നേരത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചപ്പോള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ട് ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കിലും എന്‍സിപിക്കും ശിവസേനയ്ക്കും ഈ സാവകാശം നല്‍കിയില്ല.
ഗവര്‍ണറുടെ തീരുമാനം കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ചാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശിവസേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് സുപ്രീംകോടതി റജിസ്ട്രിയോട് നേരിട്ട് ശിവസേന ആവശ്യപ്പെടുന്നത്.
Discussion about this post