അഹമ്മദാബാദ്: പുതുതായി കണ്ടെത്തിയ ചിലന്തിക്ക് ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ പേര് നല്കി യുവ ഗവേഷകന്. തനിക്ക് സച്ചിനോടുള്ള കടുത്ത ആരാധന മൂലമാണ് ഇത്തരത്തില്‍ പേര് നിര്‍ണ്ണയിക്കാന്‍ കാരണമെന്നാണ് ഗുജറാത്ത് എക്കോളജിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജൂനിയര്‍ റിസര്‍ച്ചറായ ധ്രുവ് പ്രജാപതി പറയുന്നത്.
ചിലന്തികളുടെ വര്‍ഗീകരണ ശാസ്ത്രത്തില്‍ (സ്പൈഡര്‍ ടാക്സോണമി) പിഎച്ച്ഡി ചെയ്യുകയാണ് ധ്രുവ്. ഇതിനിടെയാണ് പുതുതായി രണ്ട് ചിലന്തി വര്‍ഗങ്ങളെ കണ്ടെത്തിയത്. ഇതിലൊന്നിനാണ് ‘മരെന്‍ഗോ സച്ചിന് തെണ്ടുല്‍ക്കര്‍’ എന്ന് പേര് നല്‍കിയത്. തന്റെ ഇഷ്ടതാരമായതിനാലാണ് ഇത്തരത്തില്‍ അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചതെന്ന് ധ്രുവ് കൂട്ടിച്ചേര്‍ത്തു.
രണ്ടാമത്തെ ചിലന്തിക്ക് കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്കിയ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പേരാണ് നല്‍കിയത്. ഏഷ്യന്‍ ജമ്പിങ് സ്പൈഡേഴ്സ് വിഭാഗത്തില്‍പ്പെടുന്നവയാണ് ധ്രുവ് പുതുതായി കണ്ടെത്തിയ ചിലന്തികള്‍.
Discussion about this post