അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍ കയറികൂടിയ എലി വിമാനം വൈകിപ്പിച്ചത് 12 മണിക്കൂര്‍!

അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍ കയറികൂടിയ എലി വിമാനം വൈകിപ്പിച്ചത് 12 മണിക്കൂര്‍. ഹൈദരാബാദില്‍ നിന്ന് വിശാഖപ്പട്ടണത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് എലി കയറിയതതിനെ തുടര്‍ന്ന് 12 മണിക്കൂര്‍ വൈകിയത്.

ഹൈദരാബാദ്: അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍ കയറികൂടിയ എലി വിമാനം വൈകിപ്പിച്ചത് 12 മണിക്കൂര്‍. ഹൈദരാബാദില്‍ നിന്ന് വിശാഖപ്പട്ടണത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് എലി കയറിയതതിനെ തുടര്‍ന്ന് 12 മണിക്കൂര്‍ വൈകിയത്.

ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 6.10ന് എയര്‍ ഇന്ത്യ വിമാനം പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍, ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിനുള്ളില്‍ എലി കയറിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എലിയെ പിടിക്കാനുള്ള ശ്രമങ്ങളായി.

പിന്നീട് 12 മണിക്കൂറിന് ശേഷമാണ് എലിയെ പുറത്താക്കിയത്. തുടര്‍ന്ന് വൈകുന്നേരം
5.30നാണ് വിമാനം പറന്നു. അപ്രതീക്ഷിതമായി വിമാനം വൈകിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനം വൈകിയതിനുള്ള കാരണം ആദ്യം പറയാതിരുന്ന അധികൃതര്‍ പിന്നീട് സംഭവം വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയയില്‍ എയര്‍ ഇന്ത്യക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി. പകരം വിമാനം ഏര്‍പ്പെടുത്താത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

Exit mobile version