ഹൈദരാബാദ്: ഹൈദരാബാദില്‍ രണ്ട് ട്രെയ്നുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് സിസിടിവിയിലെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹൈദരാബാദിലെ കചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഫലക്നുമയില്‍ നിന്ന് സെക്കന്തരാബാദിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയ്ന്‍ അതേ ട്രാക്കിലുണ്ടായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പ്ലാറ്റ്ഫോം രണ്ടിലേക്ക് എത്താന്‍ ലോക്കല്‍ ട്രെയ്നിന് സിഗ്നല്‍ നല്‍കിയതാണ് അപകടത്തിന് വഴിവെച്ചത്.
ഇപ്പോള്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങള്‍ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. വലിയ ദുരന്തം ഒഴിവായി പോയത് തലനാരിഴയ്ക്കാണെന്ന് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ട്രെയ്നുകളില്‍ ഒന്നില്‍ നിന്ന് 9 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ലോക്കോ പൈലറ്റ് ശേഖറിനെ പുറത്തെത്തിച്ചത്.
CCTV footage of the Mmts train collision in Kachiguda. pic.twitter.com/IMLO9Di53U
— Bala (@naartthigan) November 11, 2019
Discussion about this post