ജമ്മുകാശ്മീര്‍; ജമ്മുകാശ്മീരിലെ ട്രെയിന്‍ സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. ശ്രീനഗര്‍ ബരാമുള്ള റൂട്ടിലെ സര്‍വ്വീസുകളാവും ആദ്യം ആരംഭിക്കുക. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ബരാമുള്ളയിലേക്ക് ട്രെയിനില്‍ യാത്രചെയ്ത് സുരക്ഷ വിലയിരുത്തിയിരുന്നു.
സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വ്വീസ് ഇന്ന് മുതല്‍ ആരംഭിക്കാനാണ് തീരുമാനമെന്ന് മന്തി പീയുഷ് ഗോയല്‍ ട്വീറ്ററിലൂടെ വ്യക്തമാക്കി. ട്രെയിനുകള്‍ സര്‍വ്വീസ് തുടങ്ങുന്നതോടെ കാശ്മീരിലെ വിനോദസഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കും.
കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കുന്നതിനു മുമ്പാണ് സംസ്ഥാനത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെ മൂന്ന്
മാസങ്ങളോളമായി സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പ്രത്യേക പദവി റദ്ദാക്കുന്നതിനോടനുബന്ധിച്ച് കാശ്മീരില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
Discussion about this post