ഹൈദരാബാദ്: കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റു. എംടിഎസ് ട്രെയിനും കൊങ്കു എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയാണ് പ്രദേശത്തെ നടുക്കിയ അപകടം നടന്നത്.
പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന കൊങ്കു എക്സ്പ്രസിന് നേരെ എംഎംടിഎസ് ട്രെയിന്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്.